
വി.ജോൺ പോൾ രണ്ടാമൻ. ഒരു അനുസ്മരണം ഇന്ന് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചരമ വാര്ഷികം ആണ്(2 April 2005). ഒരു കാലഘട്ടത്തെ മുഴുവൻ സ്വാധീനിച്ച വലിയ വ്യക്തിത്വം. വിശുദ്ധൻ. ഞാൻ അൾത്താര ബാലൻ ആയിരുന്ന കാലത്ത് കാറോസ്സൂസ പ്രാർത്ഥനയിൽ റോമിലെ ജോൺ പോൾ പാപ്പയ്ക്ക് വേണ്ടിയും എന്ന് പ്രാർത്ഥിക്കുമ്പോൾ എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനു കാരണം എന്ത് എന്ന് എനിക്ക് ഇന്നും അറിയില്ല. പിന്നീടു ഞാൻ സെമിനാരിയിൽ ചേര്ന്നു. 2004 ആഗസ്റ്റ് മാസം സെമിനാരി പഠനത്തിനായി റോമിൽ വരുവാൻ എനിക്ക് വലിയ ദൈവകൃപ ലഭിച്ചു. അന്ന് പലതവണ മാർപാപ്പയെ വളരെ അടുത്ത് കണ്ടിട്ടുണ്ട്. അപ്പോൾ ശാരീരികമായി വളരെ തളർന്നിരുന്ന മാർപാപ്പയെ വീൽചെയറിൽ ആയിരുന്നു കൊണ്ടുപോയിരുന്നതെങ്കിലും ആത്മീയമായ വലിയ കരുത്ത് അദേഹത്തിന്റെ മുഖത്ത് വായിക്കാമായിരുന്നു. പാപ്പ കടന്നു പോകുന്ന വഴികളിൽ കാണാൻ നില്ക്കുന്ന ആളുകൾ അദ്ധേഹത്തെ ഒരു നോക്ക് കാണാൻ പറ്റിയ സന്തോഷത്തിൽ വിതുമ്പി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. പാപ്പ ഗൌരവമായി രോഗബാധിതൻ ആണ് എന്ന് അറിഞ്ഞ അന്ന് മുതൽ...